ന്യൂദല്‍ഹി : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന തട്ടിപ്പു കേസില്‍ വിശദീകരണവുമായി സിപിഎം. നേതാവിന്റെ മകന് പണം തട്ടിയ കേസില്‍ പാര്‍ട്ടി ഇടപെടില്ലെന്ന് ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
ആരോപണം പാര്‍ട്ടി നേതാവിനെതിരെയല്ല. അതിനാല്‍ ഇക്കാര്യം പാര്‍ട്ടി അന്വേഷിക്കുകയുമില്ല – യെച്ചൂരി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഒരു പരാതിയും പിബിക്കു ലഭിച്ചിട്ടില്ല. പാര്‍ട്ടിതലത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഇപ്പോഴുള്ളത് ആരോപണങ്ങള്‍ മാത്രമെന്നും ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.
കേസ് പാര്‍ട്ടി അന്വേഷിക്കേണ്ട കാര്യമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനും അറിയിച്ചു. കോടിയേരിയുടെ മകന് അങ്ങനെയൊരു കേസില്‍ ഉള്‍പ്പെടേണ്ട കാര്യമില്ല. അവന് ദുബൈയില്‍ ജോലിയുള്ളതായി അറിയാം. കുട്ടികള്‍ ജോലി അന്വേഷിച്ചുപോകുമ്പോള്‍ ഇങ്ങനെ ചില കാര്യങ്ങല്‍ സംഭവിച്ചേക്കാമെന്നും വൈക്കം വിശ്വന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: