ബിനോയ് കോടിയേരിക്കെതിരെ എന്‍ഫോഴ്സ്മെന്റ് അന്വേഷണം വേണം - കുമ്മനം

Wednesday 24 January 2018 1:26 pm IST

ആറന്മുള: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പിനെപ്പറ്റി എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കണമെന്ന് ബിജെപി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. 

ഒപ്പം കോടിയേരിയുടെ ബിനാമി സ്വത്തുകളെക്കുറിച്ചും അന്വേഷണം നടത്തണമെന്നും കുമ്മനം ആവശ്യപ്പെട്ടു. വികാസ് യാത്രക്കിടെ ആറന്മുളയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്നിരിക്കുന്നത് അതീവ ഗുരുതരമായ വിഷയമാണ്. സിപിഎം കേന്ദ്ര നേതൃത്വത്തിലുള്ള വിഭാഗീയതയുടെ ഭാഗമായാണ് വാർത്ത പുറത്തു വന്നത്. എന്നാൽ ഇതിന് മുൻപ് തന്നെ കോടിയേരിക്ക് ഇതേപ്പറ്റി അറിവുണ്ടായിരുന്നു. മകന്റെ തട്ടിപ്പിനെപ്പറ്റി അറിവുണ്ടായിട്ടും അതിന് കൂട്ടുനിൽക്കുകയാണ് കോടിയേരി ചെയ്തത്. അതിനാൽ സംസ്ഥാന സർക്കാർ കേസെടുത്ത് അന്വേഷിക്കണം.

കേരളം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകൻ ഇന്റർപോൾ അന്വേഷിക്കുന്ന കേസിലെ പ്രതിയാണെന്ന വസ്തുത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മാത്രമല്ല രാജ്യത്തിന് തന്നെ നാണക്കേടാണ്. കോടിയേരിയുടെ കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ്സിനെപ്പറ്റി എൻഫോഴ്സ്മെന്‍റ് അന്വേഷിക്കണം. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രത്തിന് കത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.