ആരോപണങ്ങള്‍ നിഷേധിച്ച് ബിനോയ് കോടിയേരി

Wednesday 24 January 2018 1:39 pm IST

കണ്ണൂര്‍: ദുബായില്‍ 13 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ ആരോപണം നിഷേധിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ്. തനിക്കെതിരായ പരാതി വ്യാജമാണെന്ന് ബിനോയ് പറഞ്ഞു.

തനിക്കെതിരെ പരാതി ഇല്ല. ദുബായില്‍ പോകുന്നതിന് തനിക്ക് വിലക്കില്ല. ബിസിനസ് പങ്കാളിയുമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു. മുഴുവന്‍ പണവും കൊടുത്തു തീര്‍ത്തതാണ്. 2014ലെ ഇടപാട് ആണ് ഇപ്പോള്‍ വിവാദം ആകുന്നതെന്നും ബിനോയ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.