ശോച്യാവസ്ഥയില്‍ റോഡ്; പൊതുജനം ബോര്‍ഡ് വച്ചു

Wednesday 24 January 2018 3:27 pm IST

റോഡിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് മാറിമാറി ഭരിക്കുന്ന രാഷ്ട്രീയനേതൃത്വത്തിന് അഭിവാദ്യമര്‍പ്പിപ്പുകൊണ്ടും റോഡിന്റെ വശങ്ങളില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചുമാണ് പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നത്. കുലശേഖരപുരം പഞ്ചായത്തിലെ കഴുവേലിമുക്ക്-പുത്തന്‍ചന്ത റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് വര്‍ഷങ്ങളായി. മഴക്കാലമായാല്‍ മുട്ടോളം വെള്ളമാണ്. കുണ്ടും കുഴിയുമായി കാല്‍നടയാത്ര പോലും പറ്റാത്ത അവസ്ഥയിലാണ്. റോഡിന്റെ ഇരുവശങ്ങളിലുമായി നൂറുകണക്കിന് വീടുകളാണ് ഉള്ളത്. സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. റോഡ് പുനരുദ്ധരിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുട്ടാത്ത വാതിലുകളില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നിട്ടും അനക്കമില്ലാത്തതില്‍ പ്രതിഷേധിച്ചാണ് പൈതൃക സ്മാരകമായി നിലനിര്‍ത്തണമെന്ന ആവശ്യവുമായി പൊതുജനങ്ങള്‍ എന്ന ബാനറില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വച്ചത്. പഞ്ചായത്ത് മെമ്പര്‍ ക്കും പഞ്ചായത്ത് ഭരണസമിതിയ്ക്കും പ്രത്യേക നന്ദിയും നാട്ടുകാര്‍ ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.