അംഗ പരിമിതരുടെ പെന്‍ഷന്‍ 3000 രൂപയായി വര്‍ദ്ധിപ്പിക്കണം: അഖില കേരള വികലാംഗ ഫെഡറേഷന്‍

Wednesday 24 January 2018 4:46 pm IST

 

പയ്യാവൂര്‍: അംഗപരിമിതരുടെ പെന്‍ഷന്‍ 3000 രൂപയായി വര്‍ദ്ധിപ്പിക്കണമെന്ന് പയ്യാവൂര്‍ ഗവ.യുപി സ്‌കൂളില്‍ നടന്ന അഖില കേരള വികലാംഗ ഫെഡറേഷന്‍ പയ്യാവൂര്‍, ഏരുവേശി പഞ്ചായത്ത് സംയുക്ത സമ്മേളനം ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു. കുടുംബ സ്വത്ത് പരിധി നോക്കാതെ പെന്‍ഷന്‍ അനുവദിക്കുക, എംപ്ലോയ്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ അംഗ പരിമിതര്‍ക്കും ജോലി നല്‍കുക എന്നീ ആവശ്യങ്ങളും സര്‍ക്കാറിനോടാവശ്യപ്പെട്ടു. സമ്മേളനം പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി ചിറ്റൂപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. 

ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രിസിഡന്റ് അഡ്വ.ജോസഫ് ഐസക്ക് ഉദ്ഘാടനം ചെയ്തു. ഷാജികടുക്കുന്നേല്‍, കെ.വി.മോഹനന്‍, കെ.സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു. പയ്യാവൂര്‍ പഞ്ചായത്ത് ഭാരവാഹികളായി കെ.ടി.രാജേഷ് (പ്രസിഡന്റ്), ജോബിന്‍സ് കുര്യന്‍ (സെക്രട്ടറി), വിന്‍സന്‍ ജോസഫ് (ഖജാന്‍ജി), ഏരുവേശി പഞ്ചായത്ത് ഭാരവാഹികളായി എന്‍.എം.ഭാസ്‌ക്കരന്‍ (പ്രസിഡന്റ്), കെ.എ.ഷിബു (സെക്രട്ടറി), കെ.ജെ.ജോണ്‍ (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.