സഹായധനം വിതരണം ചെയ്തു

Wednesday 24 January 2018 4:48 pm IST

 

മയ്യില്‍: ആദിശങ്കര സേവാ ട്രസ്റ്റ് കുറ്റിയാട്ടൂരിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധന രോഗികള്‍ക്ക് നല്‍കിവരുന്ന സഹായധന വിതരണം ശ്രീശങ്കര വിദ്യാനികേതന്‍ സ്‌കൂളില്‍ നടന്നു.

പരിയാരം സ്വദേശി ടി.വി.രാമകൃഷ്ണന്‍ 70,000 രൂപയും പത്തനംതിട്ട സ്വദേശി ഹംസ 40,000  രൂപയും ചക്കരക്കല്ല് സ്വദേശി പ്രമോദ് 25,000 രൂപയും കൊറ്റാളി സ്വദേശി ദേവദാസ് 25,000 രൂപയും ഏറ്റുവാങ്ങി. വളരെ ചെറിയ പ്രായത്തില്‍ തന്നെ തന്റെ വൃക്ക ദാനംചെയ്ത് മാതൃകയായ മഞ്ജുഷ അവയവദാനത്തിന്റെ മഹത്വത്തെപ്പറ്റി വിശദീകരിച്ചു. ട്രസ്റ്റ് സെക്രട്ടറി ടി.വി.രാധാകൃഷ്ണന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പാള്‍ പി.രമേഷ്, സി.ആര്‍.ശ്രീലത, പി.ഷോളി, സി.ശൈലജ എന്നിവര്‍ ചെക്കുകള്‍ വിതരണം ചെയ്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.