കണ്ണൂര്‍: ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ, ഇന്റര്‍ നാഷണല്‍ ഫെഡറേഷന് ഓഫ് ബോഡി ബില്‍ഡിങ് ആന്റ് ഫിറ്റ്നസ്, കേരള സ്റ്റേറ്റ് ബോഡി ബില്‍ഡിങ് അസോസിയേഷന് എന്നിവയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ജില്ലാ ബോഡി ബില്‍ഡിങ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 42-ാമത് ജില്ലാ ശരീര സൗന്ദര്യ മത്സരം 28 ന് വൈകുന്നേരം 5 മണിക്ക് കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്കൂളില്‍ നടക്കും.
മുപ്പതോളം ജിംനേഷ്യങ്ങളില്‍ നിന്ന് ഇരുനൂറോളം ബോഡിബില്‍ഡര്‍മാര്‍ മത്സരത്തില്‍ പങ്കെടുക്കും. മത്സരത്തില്‍ നിന്ന് സബ്ജൂനിയര് മിസ്റ്റര്‍ കണ്ണൂര്‍, ജൂനിയര്‍ മിസ്റ്റര്‍ കണ്ണൂര്‍, സീനിയര്‍ മിസ്റ്റര്‍ കണ്ണൂര്‍ എന്നിവരെ തെരഞ്ഞെടുക്കും. ഇതിന് പുറമേ മാസ്റ്റേഴ്സ്, അംഗപരിമിതര്‍ എന്നിവര്‍ക്കും പ്രത്യേക മത്സരമുണ്ടായിരിക്കും. മാര്‍ച്ച് നാലിന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ടീമിനെ ഈ മത്സരത്തില്‍ തെരഞ്ഞെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: