ഗ്യാസ് ഏജന്‍സിയില്‍ പരിശോധന നടത്തി

Wednesday 24 January 2018 4:49 pm IST

 

കണ്ണൂര്‍: താണയിലെ ദേവു ഗ്യാസ് ഏജന്‍സി ഓഫീസിലും ഗോഡൗണിലും സിവില്‍ സപ്ലൈസ്-റവന്യു വകുപ്പ് ഉദേ്യാഗസ്ഥര്‍ പരിശോധന നടത്തി. 4 ന് നടന്ന പാചകവാതക അദാലത്തില്‍, പാചകവാതക വിതരണത്തിന് നിര്‍ദ്ദേശിച്ചതിനേക്കാള്‍ കൂടുതല്‍ കടത്തുകൂലി ഈടാക്കുന്നുവെന്നും, കണക്ഷന്‍/ റീഫില്‍ മുതലായവ യഥാസമയം നല്‍കുന്നില്ല എന്നും മറ്റുമുളള ഉപഭോക്താക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നട ന്നത്.

പരിശോധനയില്‍ 71 ഗാര്‍ഹികേതര സിലിണ്ടറുകളുടെ കുറവും സ്റ്റോക്ക്, വില, പരാതി പുസ്തകം ലഭ്യമാണ് എന്ന നോട്ടീസ്, നിശ്ചിത ഡെലിവറി ചാര്‍ജ്ജ് എന്നിവ പ്രദര്‍ശിപ്പിക്കുന്നില്ലെന്നുമുള്ള ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തി. പരിശോധനാ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കും. ഗ്യാസ് ഏജന്‍സിക്കെതിരെ 2000-ലെ ദ്രവീകൃത പാചകവാതക (വിതരണ-നിയന്ത്രണ) ഉത്തരവ് പ്രകാരവും 1955-ലെ അവശ്യവസ്തു നിയമ പ്രകാരവും നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ദേവു ഗ്യാസ് ഏജന്‍സിക്കെതിരെ മാര്‍ക്കറ്റിംഗ് ഡിസിപ്ലിന്‍ ഗൈഡ്‌ലൈന്‍സ് പ്രകാരമുളള നടപടി സ്വീകരിക്കുന്നതിന് ഓയില്‍ കമ്പനിക്ക് നിര്‍ദ്ദേശം നല്‍കുമെന്നും വരും ദിവസങ്ങളില്‍ ഇത്തരം പരാതികള്‍ ലഭിക്കുന്ന ഏജന്‍സികള്‍ക്കെതിരെ പരിശോധന ഉണ്ടായിരിക്കുന്നതാണെും അറിയിച്ചു. പരിശോധനയില്‍ ജില്ലാ സപ്ലൈ ഓഫീസര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ അടക്കമുളള സിവില്‍ സപ്ലൈസ് വകുപ്പ് ഉദേ്യാഗസ്ഥരും റവന്യു വകുപ്പ് ഉദേ്യാഗസ്ഥരും പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.