ശശീന്ദ്രനെതിരെ പരാതി ഇല്ലെന്ന് യുവതിയുടെ മൊഴി

Wednesday 24 January 2018 5:04 pm IST

തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരെ പരാതി ഇല്ലെന്ന് ആരോപണമുന്നയിച്ച മാധ്യമ പ്രവര്‍ത്തക. തിരുവനന്തപുരം സിജെഎം കോടതിയിലാണ് യുവതി മൊഴി നല്‍കിയത്. ഔദ്യോഗിക വസതിയില്‍ വച്ച്‌ മോശമായി പെരുമാറിയിട്ടില്ല. ഫോണില്‍ അശ്ലീലം പറഞ്ഞത് ശശീന്ദ്രനാണെന്ന് ഉറപ്പില്ലെന്നും യുവതി പറഞ്ഞു. 

കേസില്‍ കോടതി ശനിയാഴ്ച വിധി പറയും. തനിക്ക് പരാതിയില്ലെന്നും കോടതിക്കുപുറത്ത് കാര്യങ്ങള്‍ ഒത്തുതീര്‍പ്പായെന്നും മുമ്പും പരാതിക്കാരി പറഞ്ഞിരുന്നു. എന്നാല്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ അനുവദിക്കരുതെന്ന് ഹര്‍‍ജിയില്‍ കക്ഷി ചേര്‍ന്നവര്‍ ആവശ്യപ്പെട്ടിരുന്നു. 

കേസ് തീരുന്ന മുറയ്ക്ക് ശശിന്ദ്രനെ മന്ത്രിയാക്കാനാണ് പാര്‍ട്ടി തീരുമാനം. മന്ത്രിയായിരിക്കെ ശശീന്ദ്രന്‍ യുവതിക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് അശ്ലീല സംഭാഷണം നടത്തിയെന്നായിരുന്നു പരാതി. ഇതേതുടര്‍ന്നാണ് ശശീന്ദ്രന്‍ മന്ത്രി സ്ഥാനം രാജിവച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.