നെയ്യാറ്റിന്‍കര റെയില്‍വേ വികസനം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്കു മുന്നില്‍ യുവമോര്‍ച്ച

Thursday 25 January 2018 2:00 am IST

 

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര റെയില്‍വേസ്റ്റേഷന്റെ അടിസ്ഥാനസൗകര്യം വികസിപ്പിക്കുക, ഇരുപ്ലാറ്റ്‌ഫോമുകളിലെയും മേല്‍ക്കൂര പൂര്‍ണമായി നിര്‍മിക്കുക, പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് അധികം കോച്ചുകള്‍ അനുവദിക്കുക, തിരുവനന്തപുരം-തിരുച്ചിറപ്പള്ളി ഇന്റര്‍സിറ്റി എക്‌സ്പ്രസ്സ് അടക്കമുള്ള എക്‌സ്പ്രസ്സ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുക, പാര്‍ക്കിംഗ്‌യാര്‍ഡ് നിര്‍മിക്കുക, ഇരുപ്ലാറ്റ്‌ഫോമുകളിലും ശൗചാലയം, സത്രീ യാത്രക്കാര്‍ക്ക് വിശ്രമമുറി എന്നീ ആവശ്യങ്ങളുന്നയിച്ച് യുവമോര്‍ച്ച കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജന്‍ ഗോഹേയ്‌നു നിവേദനം നല്‍കി. യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് അഡ്വ രഞ്ജിത്ത്ചന്ദ്രന്റെ നേതൃത്വത്തില്‍ ജില്ല ജനറല്‍സെക്രട്ടറി സി.എസ്. ചന്ദ്രകിരണ്‍, നെയ്യാറ്റിന്‍കര നിയോജകമണ്ഡലം പ്രസിഡന്റ് ആര്‍. ശ്രീലാല്‍, ജനറല്‍സെക്രട്ടറി രാമേശ്വരം ഹരി എന്നിവരാണ് കേന്ദ്രമന്ത്രിയെ കണ്ടത്. എംഎല്‍എ ഒ. രാജഗോപാലും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. യുവമോര്‍ച്ചയുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിലേക്കായി കേന്ദ്രമന്ത്രി സെക്രട്ടറിക്ക് നിവേദനം കൈമാറി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.