ആമിക്ക് അനുമതി നല്‍കരുത്

Thursday 25 January 2018 2:45 am IST

കൊച്ചി: മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത, മഞ്ജുവാര്യര്‍ അഭിനയിക്കുന്ന ആമിക്ക്  പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡിന്  നോട്ടീസ്. ഹൈക്കോടതിയിലെ  അഭിഭാഷകന്‍ അഡ്വ.  കെ. പി രാമചന്ദ്രന്‍,  അഡ്വ. സി രാജേന്ദ്രന്‍ മുഖേനയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

 വിവാഹ വാഗ്ദാനം നല്‍കി അബ്ദുള്‍ സമദ് സമദാനി മാധവിക്കുട്ടിയെ മതംമാറ്റുകയായിരുന്നു.  അവസാന നാളുകളില്‍മാധവിക്കുട്ടിക്ക്  ഹിന്ദുമതത്തിലേക്ക് മടങ്ങണമെന്നും ഹിന്ദു ആചാരപ്രകാരം അന്ത്യകര്‍മ്മങ്ങള്‍ ചെയ്യണമെന്നും ആഗ്രഹവുമുണ്ടായിരുന്നു. എന്നാല്‍ ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണി കാരണം  നടന്നില്ല.  നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.

മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ആമി എന്നാണ് കമല്‍ വ്യക്തമാക്കിയിരിക്കുന്നതും. ആ സാഹചര്യത്തില്‍ അന്ത്യനാളുകളില്‍ അവര്‍ അനുഭവിച്ച സംഘര്‍ഷങ്ങളും സംഭവികാസങ്ങളും ഹിന്ദുആചാര പ്രകാരം അന്ത്യ കര്‍മ്മങ്ങള്‍ നടത്തണമെന്ന  അഭിലാഷവും എല്ലാം ചിത്രത്തിലും ഉള്‍പ്പെടുത്തണം. അവരുടെ ജീവിത ചരിത്രത്തില്‍ മാറ്റം വരുത്താന്‍ കമലിന് അവകാശമില്ല. മാധവിക്കുട്ടിയുടെ യഥാര്‍ഥ ജീവിതം വേണം ചിത്രത്തിലും. അല്ലെങ്കില്‍ അത്  വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കും.  പൊതു ജീവിതത്തെ ബാധിക്കുന്ന ഭാഗങ്ങള്‍  അതില്‍ ഉണ്ടെങ്കില്‍, അവരുടെ അവസാനകാലം ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുത്. നോട്ടീസില്‍ ആവശ്യപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.