ചാരക്കേസ് എന്‍ഐഎക്കു വിടണം

Thursday 25 January 2018 2:45 am IST

കൊച്ചി: ചാരക്കേസില്‍   എന്‍ഐഎ അന്വേഷണം തേടി  സംസ്ഥാന സര്‍ക്കാരിന് നിവേദനം. രാജ്യസുരക്ഷയടക്കം ഉള്‍പ്പെട്ട വിഷയമാണ് ചാരക്കേസ്. 

കേസുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളും ദുരൂഹതകളും നിലനില്‍ക്കുകയാണ്. കേസില്‍ ശരിയായ സിബിഐ അന്വേഷണം നടന്നിട്ടുമില്ല. ഈ സാഹചര്യത്തില്‍ അന്വേഷണം എന്‍ഐഎക്ക് വിടണം, ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ.  കെ. പി രാമചന്ദ്രന്‍ നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെടുന്നു.

അല്ലെങ്കില്‍ സത്യസന്ധരായ സിബിഐ ഉദ്യോഗസ്ഥരെ അന്വേഷണം ഏല്‍പ്പിക്കണം. കേസില്‍ കുറ്റാരോപിതനായിരുന്ന നമ്പി നാരായണന് ഒരു കോടി രൂപ 18 ശതമാനം പലിശ സഹിതംനല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പൊതുഖജനാവില്‍ നിന്ന് പണമെടുത്ത് നല്‍കരുതെന്നും നിവേദനത്തില്‍  ആവശ്യപ്പെടുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.