പാറശ്ശാല: പാറശ്ശാല-വെള്ളറട പ്രദേശങ്ങളില്‍ രാത്രികാല ബസ് സര്‍വീസുകള്‍ ഇല്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കിയിരിക്കുന്നു. ഇതു കാരണം ദൂരസ്ഥലങ്ങളില്‍ പോയി മടങ്ങുന്ന നാറാണി, അഞ്ചുമരങ്കാല, പാലിയോട് കുന്നത്തുകാല്‍, പനച്ചമൂട് മലയോരപ്രദേശങ്ങളായ അമ്പൂരി, കുടപ്പനമൂട് എന്നിവിടങ്ങളിലെ ജനങ്ങളാണ് ദുരിതത്തിലാകുന്നത്. ഒരുവര്‍ഷത്തിനു മുമ്പ് രാത്രി 8ന് വെള്ളറട ഡിപ്പോയില്‍ നിന്ന് മഞ്ചവിളാകം ചായ്ക്കോട്ടുകോണം വഴി നെയ്യാറ്റിന്‍കരയിലും ശേഷം പാറശ്ശാല, പളുകല്‍, കാരക്കോണം വഴി വെള്ളറടയില്‍ എത്തുന്ന ബസ്സ് ദൂരെ സ്ഥലങ്ങളില്‍ ജോലിക്കുപോയി മടങ്ങുന്നവര്‍ക്ക് ഉപയോഗപ്രദമായിരുന്നു. കൂടാതെ പാറശ്ശാല ഡിപ്പോയില്‍ നിന്ന് രാത്രി ഒന്‍പതരയ്ക്ക് തിരിക്കുന്ന മഞ്ചവിളാകം വഴി തൃപ്പലൂര്‍ ക്ഷേത്രംവരെ പോകുന്ന ബസ് സര്‍വീസും നിര്‍ത്തലാക്കി. ഷെഡ്യൂള്‍ പരിഷ്കരണത്തിന്റെ ഭാഗമായി രാത്രി ഒന്പതിനു ശേഷമുണ്ടായിരുന്ന സര്‍വീസുകള്‍ റദ്ദാക്കിയതാണ് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നത്. കെഎസ്ആര്‍ടിസി അധികൃതര്‍ നടപടി സ്വീകരണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: