വികസന പദ്ധതികളില്‍ പക്ഷപാതം കാണിക്കാറില്ല: പൊന്‍

Thursday 25 January 2018 2:00 am IST

 

നാഗര്‍കോവില്‍: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന വികസനപദ്ധതികളില്‍ പക്ഷപാതമോ കഷ്ടി രാഷ്ട്രീയമോ കാട്ടാറില്ലെന്ന് കേന്ദ്രകപ്പല്‍ ഗതാഗത സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. 3618 കോടി രൂപാ ചെലവില്‍ നടക്കുന്ന തീവണ്ടിപ്പാത ഇരട്ടിപ്പിക്കല്‍ ചടങ്ങിന്റെ അടിക്കല്‍ നാട്ടിന് അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

കന്യാകുമാരി ജില്ല തമിഴ്‌നാടിനോട് ചേര്‍ന്ന ശേഷം ഇത്രയധികം വികസനപദ്ധതികള്‍ ഇതിനു മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. പതിനായിരം കോടിയുടെ തീരദേശ റോഡ് പദ്ധതിക്കു പുറമെ വിമാനത്താവളം, ഫെറി സര്‍വീസ് എന്നിവയുടെയെല്ലാം നിര്‍മാണം ഡിസംബറിനു മുമ്പ് തുടങ്ങും. കേന്ദ്രസര്‍ക്കാര്‍ ജില്ലയ്ക്കു വേണ്ടി എത്രകോടി വേണമെങ്കിലും നിക്ഷേപിക്കാന്‍ തയ്യാറാണ്. പക്ഷേ തമിഴ്‌നാട് സര്‍ക്കാര്‍ വേണ്ട പിന്തുണ നല്‍കുന്നില്ല. റയില്‍വെവികസനത്തിനു വേണ്ടുന്ന മൊത്തം തുകയും കേന്ദ്രസര്‍ക്കാരാണ് മുടക്കുന്നത്. സാധാരണ പദ്ധതിതുകയുടെ പകുതി സംസ്ഥാനസര്‍ക്കാരാണ് വഹിക്കേണ്ടത്. എന്നാല്‍ തമിഴ്‌നാട് സര്‍ക്കാര്‍ അതിന് തയ്യാറല്ല. വികസനത്തിന് രാഷ്ട്രീയനിറം കാണരുത്. വികസനമില്ലെങ്കില്‍ ജില്ല ശവപ്പറമ്പായി മാറും. തിരുവനന്തപുരം റയില്‍വെഡിവിഷന്റെ വികസനത്തിന് തടസമില്ലാത്തവിധം കന്യാകുമാരിയിലെ ഭാഗങ്ങളെ മധുര ഡിവിഷനില്‍ ലയിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിനിടെ എഡിഎംകെ പ്രവര്‍ത്തകരുടെ അമിത ആഹ്‌ളാദ പ്രകടനം മന്ത്രിയെ അരിശം കൊള്ളിച്ചു. ജില്ലയില്‍ നിന്നുള്ള പ്രതിപക്ഷ നിയമസഭാംഗങ്ങളുടെ പ്രസംഗത്തെ പലപ്പോഴും കൂകി തടസപ്പെടുത്തുകയും ചെയ്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.