ബിഎംഎസ് പ്രതിഷേധ പ്രകടനവും യോഗവും നടത്തി

Thursday 25 January 2018 2:15 am IST

 

ആലപ്പുഴ: പെട്രോള്‍ വിലവര്‍ദ്ധനവ് നിയന്ത്രിക്കാന്‍  സര്‍ക്കാരുകള്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചും, പെട്രോള്‍, ഡീസല്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടും ബിഎംഎസ് നേതൃത്വം നല്‍കുന്ന മോട്ടോര്‍ യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയില്‍ 21 മേഖലകളിലും പ്രതിഷേധ ദിനം ആചരിച്ചു.

   ആലപ്പുഴ കല്ലുപാലത്തിന് സമീപത്തു നിന്നാരംഭിച്ച പ്രകടനത്തിലും യോഗത്തിലും നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. ആലപ്പുഴ മേഖലാ പ്രസിഡന്റ് പി. ബി. പുരുഷോത്തമന്‍ അദ്ധ്യക്ഷനായി.

  കെഎസ്ടി എംപ്‌ളോയീസ് സംഘ് സംസ്ഥാന സെക്രട്ടറി ടി. പി. വിജയന്‍, സംസ്ഥാന ഓട്ടോറിക്ഷ മസ്ദൂര്‍ സംഘ് ഫെഡറേഷന്‍ സെക്രട്ടറി അനിയന്‍ സ്വാമിച്ചിറ, ബിഎംഎസ് ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഘ് പ്രസിഡന്റ് ജി. ഗോപകുമാര്‍, വൈസ് പ്രസിഡന്റ് സി. ഷാജി എന്നിവര്‍ സംസാരിച്ചു. എ. അജേഷ്, ടി. ജി. രമേശന്‍, എച്ച്. അബ്ദുള്‍ കലാം എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.