ടെക്നിക്കല്‍ സ്‌കൂള്‍ കലോത്സവം 27 മുതല്‍

Thursday 25 January 2018 2:16 am IST

 

ആലപ്പുഴ: മൂന്നു ദിവസങ്ങളിലായി കൃഷ്ണപുരം ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ നടക്കുന്ന  കേരള ടെക്നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവത്തിന് 27 ന് തിരിതെളിയും. 

  രാവിലെ 10 ന് പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം നിര്‍വ്വഹിക്കും. സുവനീര്‍ പ്രകാശനവും അദ്ദേഹം നിര്‍വ്വഹിക്കും. മന്ത്രി പി.തിലോത്തമന്‍ അധ്യക്ഷനാകും.  കലോത്സവ സമാപനത്തോടനുബന്ധിച്ച് 29ന് വൈകിട്ട് 3.30 ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം  മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്യും.

 കലോത്സവ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും അദ്ദേഹം നിര്‍വ്വഹിക്കും. കെ.സി.വേണുഗോപാല്‍ എംപി മുഖ്യപ്രഭാഷണം നടത്തും. ഒരിക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമി തി അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.