ആലപ്പുഴ: ഉപജില്ലാ സംസ്കൃത പഠന ശിബിരം എസ്ഡിവി സെന്റിനറി ഓഡിറ്റോറിയത്തില്‍ ഇന്ന് രാവിലെ 10ന് നടക്കും.
വിശ്വ സംസ്കൃതപ്രതിഷ്ഠാനം ജില്ലാ അദ്ധ്യക്ഷന്‍ ഡോ. കെ. പി. ഹെഗ്ഡേ ഉദ്ഘാടനം ചെയ്യും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആസാദ് അദ്ധ്യക്ഷനാകും. എസ്ഡി കോളേജ് മുന്‍ വൈസ് പ്രിന്‍സിപ്പള്‍ പ്രൊഫ. ആര്. രാമരാജവര്‍മ്മ മുഖ്യപ്രഭാഷണം നടത്തും. സബ്ജില്ലയിലെ വിവിധ സ്ക്കൂളുകളിലെ 200ലേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: