മുന്‍ഗണനാപട്ടികയിലെ പിഴവ് തിരുത്തണം: മനുഷ്യാവകാശ കമ്മീഷന്‍

Wednesday 24 January 2018 2:34 am IST

പാലക്കാട് പാമ്പാംപള്ളം സ്വദേശിനി രാജലക്ഷ്മി സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാറിന്റെ ഉത്തരവ്.

   പരാതിക്കാരിയുടെ കാര്‍ഡ് മുന്‍ഗണനാവിഭാഗത്തിലുള്ളതാണെന്നും റേഷന്‍കാര്‍ഡില്‍ ഇക്കാര്യം രേഖപ്പെടുത്തിയപ്പോള്‍ പിഴവ് സംഭവിച്ചതാണെന്നും കമ്മീഷന്‍ കണ്ടെത്തി. പാലക്കാട് ജില്ലാ സപ്ലൈ ഓഫീസര്‍ക്കാണ് ഉത്തരവ് നല്‍കിയത്.

   തന്നെ വിമുക്തഭടന്‍ ആക്കിയതുകാരണം വാര്‍ധക്യകാലപെന്‍ഷന്‍ പോലും നിഷേധിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. നേരത്തെ ലഭിച്ചിരുന്ന ഭക്ഷ്യസാധനങ്ങള്‍ ലഭിക്കുന്നുമില്ല. റേഷന്‍കാര്‍ഡ് തയ്യാറാക്കിയ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന് സംഭവിച്ച പിഴവാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ കമ്മീഷനെ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.