രക്ഷകരില്‍ ഒരാള്‍ തോമസ് ചാണ്ടി

Thursday 25 January 2018 2:45 am IST

ആലപ്പുഴ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിയുടെ തട്ടിപ്പ് ഒതുക്കിതീര്‍ക്കാന്‍ തോമസ് ചാണ്ടി എംഎല്‍എയുടെ സഹായം കൊടിയേരി തേടിയിരുന്നതായി സൂചന.  കുവൈറ്റില്‍ ബിസിനസ് നടത്തുന്ന ചാണ്ടിയാണ് കേസ് ഒതുക്കാന്‍ ശ്രമിച്ചവരില്‍ ഒരാള്‍. 

 ബിനോയിയുടെ എല്ലാ ഇടപ്പാടുകളും അറിയാവുന്ന ആളെന്ന നിലയിലും, കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരാതിരിക്കാനുമാണ് ചാണ്ടിയുടെ മന്ത്രി സ്ഥാനം സംരക്ഷിക്കുന്നതില്‍ കോടിയേരി കൂടുതല്‍ താത്പര്യമെടുത്തതെന്ന് പാര്‍ട്ടിക്കുള്ളില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ കേസുകള്‍ കെട്ടിച്ചമച്ചതാണെന്നും, ഇപ്പോള്‍ കേസുകള്‍ ഇല്ലെന്നുമാണ് പാര്‍ട്ടിയില്‍ കോടിയേരി അറിയിച്ചത്. ഇതിനായി തോമസ് ചാണ്ടിയുടെ സാക്ഷ്യമാണ് പാര്‍ട്ടി അന്ന് സ്വീകരിച്ചത്.

ബിനോയിയെ ദുബായ് പോലീസിന്റെ കൈയില്‍പ്പെടാതെ രക്ഷപ്പെടുത്താനും ചാണ്ടിയുടെ സഹായം ലഭിച്ചതായും അറിയുന്നു. പരാതിയൊന്നും നിലവില്‍ ഇല്ലെന്ന് പറയുന്ന കോടിയേരിയുടെ പ്രസ്താവന ശരിയല്ലെന്ന് വ്യക്തമാക്കുന്നതാണ് കമ്പനിയുടെ വെളിപ്പടുത്തല്‍. അഞ്ചു ക്രിമിനല്‍ കേസുകളാണ് ബിനോയിക്കെതിരെ ഉള്ളത്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.