പവര്‍കട്ട് ഇല്ല : മന്ത്രി മണി

Thursday 25 January 2018 2:45 am IST

തിരുവനന്തപുരം: അപ്രഖ്യാപിത പവര്‍കട്ട് എന്നത്  പ്രചരണം മാത്രമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി നിയമസഭയില്‍ .സംസ്ഥാനത്ത് ഈ വര്‍ഷം പവര്‍കട്ട് ഉണ്ടാവില്ല. വൈദ്യുതി പുറത്തുനിന്ന് വാങ്ങാന്‍ കരാറുണ്ടാക്കിയിട്ടുണ്ട്. 

സൗരോര്‍ജ്ജത്തെക്കാള്‍ ചെലവു കുറഞ്ഞതാണ് ജലവൈദ്യുത പദ്ധതികള്‍. അതിനാല്‍ ചെറുതും വലുതമായ എല്ലാ ജലവൈദ്യുത പദ്ധതികളും നടപ്പിലാക്കും.  സമവായത്തിലെത്തിയാല്‍  അതിരപ്പള്ളി പദ്ധതിയും നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. 

നിലവിലെ സാമ്പത്തികാവസ്ഥ മാറിവരാന്‍ കുറച്ച് സമയം കൂടിഎടുക്കുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. ദിനേശ് ബീഡിയ്ക്ക്  സംസ്ഥാന സര്‍ക്കാര്‍ പിരിക്കുന്ന  14 ശതമാനം നികുതി തിരികെ നല്‍കും. നവംബര്‍ 30 വരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്തിന്റെ ശരാശരി വരവ് പ്രതിമാസം 5985.46 കോടി രൂപയും ചെലവ് 8539.14 കോടിയുമാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.