രണ്ടു വര്‍ഷത്തിനിടെ ഒരേസ്ഥലത്ത് മരിച്ചത് ആറ് പേര്‍

Thursday 25 January 2018 2:43 am IST

 

ആലപ്പുഴ: ദേശീയപാതയില്‍ തുമ്പോളി ജങ്ഷന് വടക്ക് ഭാഗം അപകടമേഖലയെന്നത് യാത്രക്കാരേയും പ്രദേശവാസികളേയും ഒരുപോലെ ഭീതിയാലാക്കുന്നു. അപകടമരണങ്ങളുടെ പരമ്പരയാണ് പ്രദേശവാസികള്‍ക്ക് ഞെട്ടുലുണ്ടാക്കുന്നത്.

  നാലുവര്‍ഷം മുമ്പ് സ്പിരിറ്റ് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ കഞ്ഞിപ്പാടം സ്വദേശി മനു ഇവിടെ മരണമടഞ്ഞത്. ഇതേ സ്ഥലത്താണ് ഇന്നലെയും അപകടത്തില്‍ ഒരാള്‍ മരിച്ചത്. കെഎസ്ആര്‍ടിസി ഡ്രൈവര്‍  പൂങ്കാവ് കുരിശുപറമ്പില്‍ റോയി,  പൂന്തോപ്പ് സെന്റ് മേരീസ് സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനിയായ ഗൗരി എന്നിവരും വാഹനമിടിച്ച് മരിച്ചു.

   സ്‌ക്കൂളിലെ അദ്ധ്യാപികയായ അമ്മ അമ്പിളിയോടൊപ്പം ഇരുചക്രവാഹനത്തില്‍ വരുമ്പോഴാണ് വാഹനമിടിച്ച്  ഗൗരി മരണമടഞ്ഞത്. രണ്ട് മാസം മുമ്പ് ലോഡിങ് തൊഴിലാളിയായ അന്‍സാരിയും ഇതേ സ്ഥലത്ത് മരണമടഞ്ഞു. ഒരുമാസം മുമ്പ് യുവാക്കള്‍ സഞ്ചരിച്ച കാറില്‍ കല്ലട ബസിടിച്ച് കലവൂര്‍ സ്വദേശിയായ യുവാവ് മരണമടഞ്ഞിരുന്നു.

   ഇതിന് പിന്നാലെയാണ് ഇന്നലെ രാവിലെ സമീപത്തെ പള്ളിയിലേയ്ക്ക് പോകുമ്പോള്‍ കാറിടിച്ച്  ആനിയമ്മ(73) മരിച്ചത്. ഇതിന് മുമ്പും നിരവധിപ്പേര്‍ അപകടങ്ങളില്‍ മരിച്ചിട്ടുണ്ട്. നിരവധിപ്പേര്‍ പരിക്കേറ്റ് ഇപ്പോഴും ചികിത്സയില്‍ കഴിയുന്നുമുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ദേശീയപാതയില്‍ വിവിധ സ്ഥലങ്ങളിലായി അപകടങ്ങള്‍ ഏറുന്നുണ്ടെങ്കിലും ഒരുസ്ഥലത്ത് തന്നെ ഇത്രയേറെ മരണങ്ങള്‍ സംഭവിക്കുന്നതാണ് നാട്ടുകാരേയും യാത്രക്കാരേയും ഭീതിയിലാക്കുന്നത്. 

 അപകടമരണങ്ങള്‍ ഇത്രയേറെയുണ്ടായിട്ടും  അധികൃതര്‍ ഈ ഭാഗത്തേയ്ക്ക് തിരിഞ്ഞു നോക്കിയിട്ടില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.