ഇന്ധന വിലവര്‍ദ്ധന: ജില്ലയിലും പണിമുടക്ക് നടത്തി

Wednesday 24 January 2018 8:46 pm IST

 

കണ്ണൂര്‍: ഡീസല്‍-പെട്രോള്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഇന്നലെ ബിഎംഎസ് ഒഴികെയുളള തൊഴിലാളി സംഘടനകള്‍ സംസ്ഥാന വ്യാപകമായി നടത്തിയ മോട്ടോര്‍ തൊഴിലാളിപണിമുടക്ക് ജില്ലയിലും നടന്നു. പലയിടങ്ങളിലും സ്വകാര്യ വാഹനങ്ങളെയടക്കം പണിമുടക്കനുകൂല തൊഴിലാളികള്‍ തടഞ്ഞത് നേരിയ സംഘര്‍ഷങ്ങള്‍ക്ക് വവിവെച്ചു. തലശ്ശേരിയില്‍ ലോറിക്ക് നേരെ പണിമുടക്കനുകൂലികള്‍ ആക്രമണം നടത്തി. മിനിലോറിക്കു നേരെയാണ് പണിമുടക്ക് അനുകൂലികളുടെ ആക്രണമുണ്ടായത്. മംഗളൂരുവില്‍നിന്നു മത്സ്യമെത്തിച്ചു തിരികെപോവുകയായിരുന്നു ലോറി. പരുക്കേറ്റ െ്രെഡവര്‍ മംഗളൂരു സ്വദേശി ഫറൂഖിനെ (41) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 കെഎസ്ആര്‍ടിസി, സ്വകാര്യ ബസ്സുകള്‍,ഓട്ടോറിക്ഷകള്‍,ടാക്‌സികള്‍ തുടങ്ങിവ സര്‍വ്വീസ് നടത്തിയില്ല.സ്വകാര്യ വാഹനങ്ങള്‍ പതിവുപോലെ നിരത്തിലിറങ്ങി. പണിമുടക്കറിയാതെ ട്രെയിന്‍ മാര്‍ഗ്ഗം കണ്ണൂര്‍, തലശ്ശേരി നഗരങ്ങളിലെത്തിയ പലരും വാഹനങ്ങള്‍ ലഭിക്കാതെ ബുദ്ധിമുട്ടി.

 പൊതു യാത്രാ സൗകര്യങ്ങള്‍ ഇല്ലാഞ്ഞതിനാല്‍ ഓഫീസുകളിലും മറ്റും ജീവനക്കാരുടെ ഹാജര്‍നില വളരെ കുറവായിരുന്നു. ഒട്ടുമിക്ക സ്‌ക്കൂളുകളും പ്രവര്‍ത്തിച്ചില്ല. കട കമ്പോളങ്ങളും പെട്രോള്‍ പമ്പുകളും പലയിടങ്ങളിലും പതിവുപോലെ തുറന്നു പ്രവര്‍ത്തിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.