ആര്‍എസ്എസ് പ്രവര്‍ത്തകനു നേരെ സിപിഎം അക്രമം

Wednesday 24 January 2018 8:47 pm IST

 

പാനൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകനു നേരെ സിപിഎം അക്രമം. തില്ലങ്കേരി സ്വദേശി റനീഷി(26)നെയാണ് കഴിഞ്ഞ ദിവസം പാത്തിപ്പാലം ടയര്‍ റിപ്പയറിങ്ങ് കടയില്‍ നിന്നും പഞ്ചറായ ടയര്‍ നന്നാക്കാനെന്നും പറഞ്ഞ് രാജീവ്ഗാന്ധി ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ പരിസരത്ത് കൂട്ടികൊണ്ടുപോയി ഒരുസംഘം മര്‍ദ്ധിച്ചത്. പരിക്കേറ്റ റനീഷിനെ തലശേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തില്ലങ്കേരിയിലെ സിപിഎം ക്രിമിനലായ ആകാശ് തില്ലങ്കേരിയുടെ നേതൃത്വത്തില്‍ റനീഷിനെ കാട്ടികൊടുത്ത് മുത്താറിപീടിക, പാത്തിപാലം ഭാഗത്തെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ധിക്കുകയായിരുന്നു. ഒരാഴ്ച മുന്‍പാണ് പാത്തിപാലത്ത് ടയര്‍ കടയില്‍ റനീഷ് ജോലിക്കു വന്നത്. ഇവിടെ ജോലിയെടുക്കാന്‍ സമ്മതിക്കില്ലെന്ന സിപിഎം തിട്ടൂരം അനുസരിക്കാത്തതില്‍  വിറളിപൂണ്ടാണ് റനീഷിനെ അക്രമിച്ചത്. സമാധാനശ്രമങ്ങള്‍ തുടരുമ്പോള്‍ തന്നെ സിപിഎം ജോലിയെടുക്കാന്‍ പോലും അനുവദിക്കാതെ ബിജെപി പ്രവര്‍ത്തകരെ മര്‍ദ്ധിച്ച് ഭീഷണിപ്പെടുത്തുകയാണെന്ന് ബിജെപി മൊകേരി പഞ്ചായത്ത് പ്രസിഡണ്ട് ജയദേവന്‍ മൊകേരി കുറ്റപ്പെടുത്തി. മൊകേരി ഭാഗത്ത് സിപിഎം ഏകപക്ഷീയമായി അക്രമം തുടരുകയാണ്. ഇത് അവസാനിപ്പിക്കാന്‍ സിപിഎം നേതൃത്വം തയ്യാറാവണമെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.