അക്ഷയ ഊര്‍ജ അവാര്‍ഡ് പ്രഖ്യാപിച്ചു

Thursday 25 January 2018 2:45 am IST

തിരുവനന്തപുരം: അക്ഷയ ഊര്‍ജ ഉപകരണങ്ങളുടെ ഉപയോഗം പ്രോത്‌സാഹിപ്പിക്കാന്‍  സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അക്ഷയ ഊര്‍ജ അവാര്‍ഡ് മന്ത്രി എം.എം. മണി പ്രഖ്യാപിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഡോ. ആര്‍.വി.ജി. മേനോന് സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കോട്ടയം ഞീഴൂര്‍ ഗ്രാമപഞ്ചായത്തും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകളില്‍ ആലുവ മിത്രാധാം റിന്യുവബിള്‍ എനര്‍ജി സെന്ററും ഒരു ലക്ഷം രൂപയുടെ പുരസ്‌കാരത്തിന് അര്‍ഹമായി. 

വ്യവസായ സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും പാലക്കാട് അഹല്യ ആള്‍ട്ടര്‍നേറ്റ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡും പുരസ്‌കാരം പങ്കിട്ടു. 50,000 രൂപയാണ് പുരസ്‌കാര തുക. വാണിജ്യ സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ കൊച്ചി വണ്ടര്‍ലാ ഹോളിഡേയ്‌സ് ലിമിറ്റഡും പൂവാര്‍ ഐലന്‍ഡ് റിസോര്‍ട്ടും അവാര്‍ഡിന് അര്‍ഹമായി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആലപ്പുഴ എസ്.ഡി കോളേജിനും കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജിനുമാണ് പുരസ്‌കാരം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.