എം.എ. കൃഷ്ണന്‍ നവതിയുടെ നിറവില്‍ ആഘോഷങ്ങള്‍ക്ക് തുടക്കം

Thursday 25 January 2018 2:45 am IST

കൊച്ചി: ആര്‍എസ്എസിന്റെ മുതിര്‍ന്ന പ്രചാരകനും ബാലഗോകുലം, തപസ്യ കലാസാഹിത്യവേദി തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സ്ഥാപകനും മാര്‍ഗദര്‍ശ്ശിയുമായ എം.എ. കൃഷ്ണന്‍ നവതിയുടെ നിറവില്‍. ബാലഗോകുലത്തിന്റേയും തപസ്യകലാസാഹിത്യവേദിയുടെയും നേതൃത്വത്തില്‍ നവതിയാഘോഷിക്കാന്‍ തീരുമാനമായി.

എം.എ. സാറിന്റെ നവതി ആഘോഷം സമുചിതമായി കൊണ്ടാടുവാന്‍ കഴിഞ്ഞ ദിവസം ആര്‍.എസ്.എസ് പ്രാന്തകാര്യാലയത്തില്‍ ചേര്‍ന്ന് ബാലഗോകുലത്തിന്റെയും തപസ്യകലാസാഹിത്യവേദിയുടെയും സംസ്ഥാന നിര്‍വാഹക സമിതിയംഗങ്ങളുടെ സംയുക്ത യോഗം തീരുമാനിച്ചു. അദ്ദേഹത്തെ പൊന്നാട ചാര്‍ത്തി ആദരിച്ച യോഗം ആഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ചതായി പ്രഖ്യാപിച്ചു. നവതി വര്‍ഷത്തില്‍ 'ബാല്യം സഫലമാകണം' എന്ന സന്ദേശം ഉയര്‍ത്തി 25,000 ബാലഗോകുലം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍  കേരളത്തിലെ പത്ത് ലക്ഷം വീടുകളില്‍ സമ്പര്‍ക്കം, പ്രതിഭ പരിശീലനകളരികള്‍, ബാലമേളകള്‍, തപസ്യയുടെ നേതൃത്വത്തില്‍ സാഹിത്യ സമ്മേളനങ്ങള്‍, ചലച്ചിത്ര രംഗത്തുളളവരുടെ കൂട്ടായ്മ, വൈചാരികസദസ്സുകള്‍, എം.എ. സാറിന്റെ സ്വപ്‌നപദ്ധതിയായ അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രത്തിന്റെ സാക്ഷാത്കരത്തിനായുളള തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘടിപ്പിക്കുവാനും നവതി പ്രണാമത്തിന്റെ ഭാഗമായി ആദരണസഭ, കലാസാഹിത്യസംഗമം, കുട്ടികളുടെ കലാപരിപാടികള്‍ സംഘടിപ്പിക്കുവാനും യോഗം നിശ്ചയിച്ചു. 

ബാലഗോകുലം സംസ്ഥാനാധ്യക്ഷന്‍ കെ.പി. ബാബുരാജന്‍ മാസ്റ്റര്‍ അധ്യക്ഷനായി. ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്‍, ആര്‍എസ്എസ് പ്രാന്ത പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍,  തപസ്യ കലാസാഹിത്യവേദി സംസ്ഥാന അധ്യക്ഷന്‍ പി.ജി. ഹരിദാസ്, സംസ്ഥാന സംഘടനാകാര്യദര്‍ശി മുരളീകൃഷ്ണന്‍, സംസ്ഥാന കാര്യദര്‍ശിമാരായ വി. ഹരികുമാര്‍, സി. അജിത്ത്, എം.എ. അയ്യപ്പന്‍മാഷ്, മുരളി പാറപ്പുറം, സുധടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.