ചര്‍ച്ച് ആക്ടിന്റെ അനിവാര്യതയെക്കുറിച്ചുള്ള ജോര്‍ജ് മൂലെച്ചാലിലിന്റെ ജന്മഭൂമിയില് വന്ന ലേഖനം (22.01.2018) വായിച്ചു. നമ്മുടെ നാട്ടിലെ ക്രൈസ്തവ വിശ്വാസികള്‍ അധ്വാനിച്ചുണ്ടാക്കിയ സ്വത്തിന്റെ അവകാശം മറ്റൊരു രാജ്യത്തെ ഭരണാധികാരിയില്‍ നിക്ഷിപ്തമായിരിക്കുന്ന അവസ്ഥ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. വി.ആര്. കൃഷ്ണയ്യരെപ്പോലുള്ള ഒരു നിയമജ്ഞന് ഇക്കാര്യത്തില്‍ മുന്നോട്ടുവച്ച ശുപാര്‍ശകള്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ എന്തുകൊണ്ട് സ്വീകരിച്ചില്ല എന്നത് വലിയൊരു ചോദ്യചിഹ്നമായി നില്‍ക്കുകയാണ്. ജോസഫ് പുലിക്കുന്നേലിനെപ്പോലുള്ള രാജ്യസ്നേഹി തന്റെ ജീവിതംകൊണ്ട് നടത്തിയ പോരാട്ടങ്ങള്‍ വിഫലമാവാന്‍ അനുവദിക്കരുത്.
സി. വി. വാസുദേവന്‍,
ഇടപ്പള്ളി, എറണാകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: