കമലാദാസിനോടുള്ള സ്‌നേഹം അനുഭവിച്ചു: മഞ്ജു

Thursday 25 January 2018 2:45 am IST

സിംഗപ്പൂര്‍ സിറ്റി: സിംഗപ്പൂരില്‍ സംഘടിപ്പിച്ച ഏഷ്യന്‍ വുമണ്‍ റൈറ്റേഴ്‌സ് ഫെസ്റ്റിവലില്‍ പങ്കെടുക്കാനായതിന്റെ സന്തോഷം ഫേസ്ബുക്കിലൂടെ പ്രകടിപ്പിച്ച് നടി മഞ്ജു വാരിയര്‍. മാധവിക്കുട്ടിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി നിര്‍മിച്ച ആമിയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് മഞ്ജു ഫെസ്റ്റിവലില്‍ പങ്കെടുത്തത്.

ഫെസ്റ്റിവലില്‍ ലോകമെമ്പാടുമുള്ളവര്‍ കമലാ ദാസ് എന്ന എഴുത്തുകാരിയെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് നേരിട്ടറിയാന്‍ സാധിച്ചു. ആമിയില്‍ മുഖ്യ കഥാപാത്രമായി അഭിനയിക്കുക വഴി തനിക്ക് കൈവന്ന ഭാഗ്യത്തിന്റെ ആഴം മനസ്സിലാക്കാന്‍ കഴിഞ്ഞു.

ഫെസ്റ്റിവലില്‍ ലഭിച്ച സ്‌നേഹം കമല ദാസിനുള്ളതായിരുന്നവെും മഞ്ജുവിന്റെ പോസ്റ്റില്‍ പറയുന്നുണ്ട്. ഇത്തരത്തില്‍ ഒരു അന്താരാഷ്ട്ര ചടങ്ങില്‍ ആമിയുടെ ട്രെയ്‌ലര്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചത് അഭിമാനമായി കരുതുന്നെന്നും മഞ്ജു പറയുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.