കൊച്ചി: കൈവെട്ട് കേസില്‍ എട്ടു വര്‍ഷത്തെ തടവു ശിക്ഷയനുഭവിക്കുന്ന മൂന്നു പ്രതികളുടെ പരോള്‍ അപേക്ഷ നിരസിച്ചതിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
തൊടുപുഴ ന്യൂമാന്‍ കോളജിലെ പ്രാഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ 12-ാം പ്രതി ഇരമല്ലൂര്ക്കര സ്വദേശി കെ.കെ അലി, 27-ാം പ്രതി മുപ്പത്തടം സ്വദേശി ഷെജീര്‍ എന്ന സജീര്‍, 29-ാം പ്രതി കുഞ്ഞുണ്ണിക്കര സ്വദേശി കെ.ഇ. കാസിം എന്നിവരാണ് ഹര്‍ജി നല്‍കിയത്.
പരോള്‍ ലഭിക്കാന്‍ മതിയായ തടവുശിക്ഷ തങ്ങള്‍ അനുഭവിച്ചെന്നും പരോളിനുള്ള അപേക്ഷ ദേശസുരക്ഷയുടെ പേരില്‍ നിരസിച്ചെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: