ഭാഗവതത്തിന്റെ പൊരുള്‍ പകര്‍ന്ന് പ്രഭാഷണങ്ങള്‍

Thursday 25 January 2018 2:00 am IST
പതിനായിരകണക്കിന് ഭക്തരുടെ മനസ്സുകളില്‍ ഭാഗവതത്തിന്റെ പുണ്യം പകരുന്ന ഭാഗവതാമൃത സത്രത്തിന് തിരക്കേറി.മഹാഗണപതിയുടെ തിരുനടയില്‍ ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ജയന്തി ആഘോഷങ്ങളുടെ ഭാഗമായ സത്രത്തിന് ചെ#ാവ്വാഴ്ചയാണ് തുടക്കമായത്.

 

മള്ളിയൂര്‍: പതിനായിരകണക്കിന് ഭക്തരുടെ മനസ്സുകളില്‍ ഭാഗവതത്തിന്റെ പുണ്യം പകരുന്ന ഭാഗവതാമൃത സത്രത്തിന് തിരക്കേറി.മഹാഗണപതിയുടെ തിരുനടയില്‍ ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ജയന്തി ആഘോഷങ്ങളുടെ ഭാഗമായ സത്രത്തിന് ചെ#ാവ്വാഴ്ചയാണ് തുടക്കമായത്. ഫെബ്രവരി 2ന് മള്ളിയൂര്‍ ജയന്തി ദിനത്തില്‍ സമാപിക്കുന്ന സത്രത്തില്‍ 50 ലേറെ ആചാര്യന്മാരാണ് പ്രഭാഷണം നടത്തുന്നത്. 

ഇന്നലെ ആചാര്യന്മാര്‍മഹാത്മാക്കളുടെ സാന്നിധ്യത്തില്‍ ഭാഗവതം പറയുന്നതും കേള്‍ക്കുന്നതും ആര്‍ക്കും അനുഭവമാണ്, എത്രത്തോളം മനഃശുദ്ധിയോടു കൂടി  ഭാഗവതം കേള്‍ക്കുന്നുവോ അത്രത്തോളം അനുഭവമാകുമെന്ന് മിഥുനപ്പള്ളി വാസുദേവന്‍ നമ്പൂീതിരി പറഞ്ഞു. ഭാഗവതം എത്ര പറഞ്ഞാലും തീരില്ല, അത്രയ്ക്ക് വിശാലവും അഗാധവും ആണ് ശ്രീമദ് ഭാഗവതം. കലികാലത്ത് നാമം ജപിക്കുക ഇതാണ് ഏറ്റവും കരണീയമായിട്ടുള്ളതെന്ന് ചന്ദ്രമന ഗോവിന്ദന്‍ നമ്പൂതിരി അഭിപ്രായപ്പെട്ടു. 

മഹാത്മാക്കളും ആയുള്ള സമ്പര്‍ക്കം നമ്മെയും മഹാന്മാരാക്കി മാറ്റും. ഭഗവാനേ കുറിച്ച് കേള്‍ക്കുക മാത്രമല്ല പറയുകയും ചെയ്യുമെന്ന് ഇടമന വാസുദേവന്‍ നമ്പൂതിരി പറഞ്ഞു. മള്ളിയൂര്‍ തിരുമേനി എത്രയോ ആചാര്യന്മാരുടെ പരമ ഗുരുവായ പരമഹംസ മാണ്. ഭാഗവതം ശ്രദ്ധയോടു കൂടി മാത്രം ശ്രവിക്കേണ്ട ശാസ്ത്രമാണ്. ജപംകൊണ്ട്, അണുവിട തെറ്റാതെയുള്ള ഉപാസനകൊണ്ട് ഈശ്വരീയതയിലേക്ക് ഉയര്‍ന്ന പരമഹംസത്തിന് ഈശ്വര തുല്യമായ സ്ഥാനമാണ് നാം നല്‍കണമെന്ന് പികെ വ്യാസന്‍ അമനകര  അഭിപ്രായപ്പെട്ടു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.