റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി ജി. സുധാകരന്‍ പതാക ഉയര്‍ത്തും

Thursday 25 January 2018 2:00 am IST
69-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള കോട്ടയം ജില്ലാതല ആഘോഷച്ചടങ്ങില്‍ മന്ത്രി ജി. സുധാകരന്‍ രാവിലെ 8.30ന് പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും.

 

കോട്ടയം: 69-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള കോട്ടയം ജില്ലാതല ആഘോഷച്ചടങ്ങില്‍ മന്ത്രി ജി. സുധാകരന്‍ രാവിലെ 8.30ന് പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. 

പോലീസ് പരേഡ് ഗ്രൗണ്ടില്‍ 26 ന് രാവിലെ എട്ടിന് ആഘോഷപരിപാടികള്‍ ആരംഭിക്കും. 8.10ന് പരേഡ് കമാണ്ടര്‍ ചുമതലയേല്‍ക്കും. 8.28ന് എത്തിച്ചേരുന്ന  മുഖ്യാതിഥിയെ ജില്ലാ കളക്ടര്‍ ഡോ.ബി.എസ്.തിരുമേനിയും ജില്ലാ പോലീസ് മേധാവി വി.എം. മുഹമ്മദ് റഫീക്കും ചേര്‍ന്ന് സ്വീകരിക്കും. 

പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചശേഷം 8.30ന്   മുഖ്യാതിഥി പതാക ഉയര്‍ത്തും. തുടര്‍ന്ന് പരേഡ് പരിശോധിച്ച് റിപ്പബ്ലിക്ദിന സന്ദേശം നല്‍കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.