വാഹന പണിമുടക്ക് ജനങ്ങളെ വലച്ചു കെഎസ്ആര്‍ടിസി സര്‍വീസ് നടത്താന്‍ വന്നവരെ പിന്തിരിപ്പിച്ചു

Thursday 25 January 2018 2:00 am IST
മോട്ടോര്‍ വാഹന പണിമുടക്കിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഓടാതിരുന്നത് യാത്രക്കാരെ വലച്ചു. ബിഎംഎസ് ഒഴികെയുള്ള യൂണിയനുകളാണ് പണിമുടക്കിയത്. പണിമുടക്ക് ആഹ്വാനം അവഗണിച്ച് കെഎസ്ആര്‍ടിസി സര്‍വീസ് നടത്താന്‍ മുന്നോട്ട് വന്ന ജീവനക്കാരെ പണിമുടക്ക് അനുകൂലികള്‍ പിന്തിരിപ്പിച്ചു.

 

കോട്ടയം: മോട്ടോര്‍ വാഹന പണിമുടക്കിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഓടാതിരുന്നത് യാത്രക്കാരെ വലച്ചു. ബിഎംഎസ് ഒഴികെയുള്ള യൂണിയനുകളാണ് പണിമുടക്കിയത്. പണിമുടക്ക് ആഹ്വാനം അവഗണിച്ച് കെഎസ്ആര്‍ടിസി സര്‍വീസ് നടത്താന്‍ മുന്നോട്ട് വന്ന ജീവനക്കാരെ പണിമുടക്ക് അനുകൂലികള്‍ പിന്തിരിപ്പിച്ചു. 

കോട്ടയം - കുമളി റൂട്ടിലും കോട്ടയം - എറണാകുളം, തിരുവനന്തപുരം റൂട്ടുകളിലും ഏതാനും സര്‍വീസുകള്‍ നടത്താനായി.കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിക്ക് പതിവ് സര്‍വീസുകള്‍ നടത്താന്‍ കഴിയാതെ വന്നത് കനത്ത പ്രഹരമായി. 

     റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ യാത്രക്കാരാണ് പണിമുടക്കില്‍ കൂടുതലും വലഞ്ഞത്. ദീര്‍ഘദൂര യാത്ര കഴിഞ്ഞ്  ലക്ഷ്യസ്ഥാനങ്ങളില്‍ എത്താന്‍ ബുദ്ധിമുട്ടി. പണിമുടക്കിനെ തുടര്‍ന്ന് സ്‌കൂള്‍, കോളേജുകള്‍ അടഞ്ഞ് കിടന്നു. എന്നാല്‍ ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും പതിവ് പോലെ പ്രവര്‍ത്തിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.