അണ്ടര്‍ 17 ലോകകപ്പ് ഇന്ത്യക്കെതിരെ ഫിഫ

Thursday 25 January 2018 2:45 am IST

ന്യൂദല്‍ഹി: ഇന്ത്യയില്‍ നടന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് സംഘാടനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഫിഫ അണ്ടര്‍ സെവന്റീന്‍ ഡയറക്ടര്‍ ഹാവിയര്‍ സെപ്പി രംഗത്ത്. ഇന്ത്യയില്‍ മത്സരം നടന്നപ്പോള്‍ പല സ്റ്റേഡിയങ്ങളിലും കളിക്കാര്‍ വസ്ത്രം മാറുന്ന മുറികളില്‍ എലികളെ കണ്ടിരുന്നു അത്രത്തോളം നിലവാരം കുറഞ്ഞതായിരുന്നു ഇന്ത്യയുടെ ഒരുക്കങ്ങള്‍ എന്നാണ് സെപ്പിയുടെ ആരോപണം.  

നിരവധി മേഖലകളിലാണ് ഇന്ത്യന്‍ സംഘാടകര്‍ ശ്രദ്ധ ചെലുത്താതെ വിട്ടത്. ആരാധകരുടെയോ കളിക്കാരുടെയോ ആവശ്യങ്ങള്‍ക്ക് ഇന്ത്യയില്‍ യാതൊരു പരിഗണനയുമില്ലായിരുന്നു. ഉയര്‍ന്ന നിലവാരമുള്ള മത്സരങ്ങള്‍ കാണാനായി എന്നതാണ് ആരാധകര്‍ക്കുണ്ടായ ഏക നേട്ടം. ലോകകപ്പ് എല്ലാത്തരത്തിലും വലിയ വിജയമായിരുന്നു എന്ന് കൊട്ടിഘോഷിക്കുമ്പോഴും തന്നെ സംബന്ധിച്ചിടത്തോളം ഒരു ഫുട്‌ബോള്‍ ആരാധകന്‍ എന്ന നിലയില്‍ ലോക കപ്പ് ഒരു പരാജയമായിരുന്നു എന്നും ഇന്ത്യയിലെ ലീഗ് മത്സരങ്ങള്‍ക്ക് അണ്ടര്‍ 17 ടീമുകളുടെ നിലവാരം പോലുമില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

11ാം  മണിക്കൂറില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നതിനാല്‍ ഇന്ത്യയില്‍ ലോകകപ്പ് നടത്തുന്നത് കഠിനമായിരുന്നുവെന്നും.ലോകകപ്പ് ഒരുക്കങ്ങള്‍ പോലും അവസാന നിമിഷമായിരുന്നു പൂര്‍ത്തീകരിച്ചതെന്നും സെപ്പി ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.