ആലുവ: മാര്‍ അത്തനേഷ്യസ് ട്രോഫിക്കായുള്ള അഖിലേന്ത്യാ ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറം ചേലേമ്പ്ര എന്‍എന്‍എംഎച്ച്എസ്എസ് സ്കൂള്‍ കിരീടം നേടി. സഡന്‍ഡത്തിലേക്ക് നീണ്ട ഫൈനലില്‍ കാസര്‍കോട് ഉദിന്നൂര് ജിഎച്ച്എസ്എസിനെ പരാജയപ്പെടുത്തിയാണ് ചേലേമ്പ്ര ചാമ്പ്യന്മാരായത്.
നിശ്ചിത സമയത്ത് ഇരു ടീമുകളും 2-2ന് സമനില പാലിച്ചു. തുടര്‍ന്ന് ടൈബ്രേക്കര്‍. ടൈബ്രേക്കറില്‍ 4-4ന് വീണ്ടും തുല്യത. ഇതോടെ കളി സഡന്‍ ഡത്തിലേക്ക്. സഡന്‍ ഡത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ചേലേമ്പ്ര സ്കൂള്‍ വിജയിച്ചു. ഉദിനൂര്‍ സ്കൂളിന്റെ മുന്നേറ്റ കളിക്കാരനായ കെ ശ്രീരാഗാണ് മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടത്. ടോപ് സ്കോററും ശ്രീരാഗാണ്. എറണാകുളം റൂറല്‍ എസ്പി എ.വി. ജോര്‍ജ് വിജയികള്‍ക്ക് ട്രോഫി വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: