സിപിഎമ്മിന്റേത് ഫാസിസ്റ്റ് നടപടി : ഒ. രാജഗോപാല്‍

Thursday 25 January 2018 2:45 am IST

തിരുവനന്തപുരം: മലപ്പുറം പെരിന്തല്‍മണ്ണയിലെ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ഓഫീസ് ആക്രമിച്ച സിപിഎമ്മിന്റെ ഫാസിസ്റ്റ് നടപടി അപകടകരമായ രീതിയില്‍ വളര്‍ന്നിരിക്കുകയാണെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. നിയമസഭയിലെ അടിയന്തരപ്രമേയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റു പാര്‍ട്ടി പ്രവര്‍ത്തകരെ മര്‍ദിക്കുകയും എതിര്‍ പാര്‍ട്ടിഓഫീസുകള്‍ തല്ലി തകര്‍ക്കുകയും ചെയ്യുന്നതിനെ ഭരണ സംവിധാനം ഉപയോഗിച്ച് ന്യായികരിക്കാനാണ് സിപിഎം ശ്രമം. ഭരണപക്ഷത്തിന്റെ പോലീസ് നിയമം നടപ്പാക്കാതെ എല്ലാം നോക്കിനില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എം. ഉമ്മര്‍ എംഎല്‍എ ഉന്നയിച്ച അടിയന്തര പ്രമേയം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപിയും യുഡിഎഫും സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.