ബട്ടാല: പഞ്ചാബിലെ ബട്ടാലയില്നിന്നും പാക്കിസ്ഥാന് ചാരൻ പിടിയില്‍. ഗ്യാന്ബീര് സിംഗ്(21) ആണ് പിടിയിലായത്. ജമ്മു കശ്മീരിലെ സൈനിക രഹസ്യാന്വേഷണ വിഭാഗം നല്കിയ വിവരത്തെ തുടര്‍ന്നു പഞ്ചാബ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഗ്യാന്ബീര് സിംഗിനെ പിടികൂടിയത്.
സൈന്യത്തെയും ബിഎസ്എഫിനെയും സംബന്ധിച്ച വിവരങ്ങളും ഇയാളില്‍നിന്നു പോലീസ് പിടിച്ചെടുത്തു. ഇയാളുടെ മൊബൈല്‍ ഫോണില്‍നിന്നും നിരവധി പാക്കിസ്ഥാന് ഫോണ്‍ നന്പരുകള്‍ കണ്ടെത്തിയതായും ഗ്യാന്ബീറിന്റെ ഫോണ്‍ വിശദമായി പരിശോധിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.
ഗ്യാന്ബീറിനു പാക്കിസ്ഥാന് രഹസ്യാന്വേഷണ ഏജന്‍സിയുമായി ബന്ധമുണ്ടെന്നും ഇയാള്‍ വാട്സ്ആപ്പ് മുഖേന പാക്കിസ്ഥാനു വിവരങ്ങള്‍ കൈമാറിയെന്നു സംശയിക്കുന്നതായും പോലീസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: