തൃശൂര്‍: കുന്നംകുളം പറേം പാടത്ത് ലോറിയും ബൈക്കും ഇടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. അക്കിക്കാവ് സ്വദേശി അഭിലാഷ് (28) , പോര്‍ക്കുളം സ്വദേശി പ്രിന്‍സ് (24) എന്നിവരാണ് മരിച്ചത്. മരം കയറ്റിയ ലോറിയെ മറികടക്കുമ്പോഴാണ് അപകടം.
ലോറിയില്‍ നിന്ന് മരം പുറത്തേയ്ക്ക് തള്ളി നിന്നിരുന്നു. ഈ മരത്തിലാണ് ആദ്യം ബൈക്കിടിച്ചത്. ലോറി ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു . അര്‍ധരാത്രിയോടെയായിരുന്നു അപകടം. അഭിലാഷ് തല്‍ക്ഷണം മരിച്ചു. പ്രിന്‍സ് ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: