‘കോടിയേരി’ തട്ടിപ്പ് : ബിജെപി എന്‍ഫോഴ്സ്മെന്റിന് പരാതി നല്‍കി

Thursday 25 January 2018 11:03 am IST

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു ബിജെപി പരാതി നല്‍കി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്നാണ് പരാതി നല്‍കിയിരിക്കുന്നത്. 

പണമിടപാടുകളില്‍ ഹവാല ഇടപാടുകളും നടന്നിട്ടുണ്ടെന്ന്​സംശയമുള്ളതിനാലാണ്​എന്‍ഫോഴ്സ്‌മെന്റ് അന്വേഷണം ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്​. നേരത്തെ, സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷണം വേണമെന്ന്​ആവശ്യപ്പെട്ടിരുന്നു. ഇത് ഗുരുതരവിഷയമാണ്. മകന്റെ തട്ടിപ്പിനെപ്പറ്റി അറിവുണ്ടായിട്ടും അതിന് കൂട്ടുനില്‍ക്കുകയാണ് കോടിയേരി ചെയ്തത്. അതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ കേസെടുത്ത് അന്വേഷിക്കണം. കോടിയേരിയുടെ കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ്സിനെപ്പറ്റി എന്‍ഫോഴ്സ്‌മെന്റ്​ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞദിവസമായിരുന്നു ബിനോയ് ബാലകൃഷ്ണനെതിരെ ആരോപണം ഉയര്‍ന്നത്. ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി നല്‍കിയ പരാതിയിലാണ് ബിനോയ് ബാലകൃഷ്ണനെതിരെ ദുബായില്‍ 13 കോടിയുടെ കേസെടുത്തിട്ടുള്ളത്. പ്രതിയെ പിടികൂടാന്‍ യുഎഇ സര്‍ക്കാര്‍ ഇന്‍റര്‍പോളിന്റെ സഹായം തേടുമെന്നാണ് വിവരം.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.