ന്യൂദല്‍ഹി: സുപ്രീംകോടതിയിലെ പ്രതിസന്ധിക്കിടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസ് ചെലമേശ്വര്‍ ഉള്‍പ്പടെയുള്ള നാല് ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തി.ബുധനാഴ്ച ഉച്ചക്ക് ശേഷം സുപ്രീംകോടതിയില്‍ വെച്ചാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജഡ്ജിമാരായ ജെ.ചേലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ലോകുര്‍, കുര്യന് ജോസഫ് എന്നിവരുമായി ചർച്ച നടത്തിയത്.
കൂടിക്കാഴ്ച ഒരു മണിക്കുര്‍ നീണ്ട് നിന്നതായാണ് വിവരം. എന്നാല്‍, പ്രശ്നപരിഹാരത്തിന് കാര്യമായ പുരോഗതി ഉണ്ടാക്കാന്‍ ചർച്ചയ്ക്ക് സാധിച്ചിട്ടില്ലെന്നാണ് നാല് ജഡ്ജിമാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്കുന്ന സൂചന. സുപ്രീംകോടതിയില്‍ കേസുകള്‍ അനുവദിക്കുന്നതിലുള്‍പ്പടെ നില നില്ക്കുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ചേലമേശ്വറിന്റെനേൃത്വത്തില് നാല് ജഡ്ജിമാര്‍ വാര്‍ത്ത സമ്മേളനം നടത്തിയത്. ദീപക് മിശ്രക്കെതിരെയും ജഡ്ജിമാര്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
നേരത്തെ ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സി.പി.എമ്മും, എന്‍.സി.പിയും വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: