ദേവസ്വം ബോര്‍ഡിന്റെ കാലാവധി വെട്ടിക്കുറച്ച നടപടി ഹൈക്കോടതി ശരിവച്ചു

Thursday 25 January 2018 2:36 pm IST

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി മൂന്നുവര്‍ഷത്തില്‍നിന്ന് രണ്ടു വര്‍ഷമായി കുറയ്ക്കാന്‍ തീരുമാനിച്ച ഓര്‍ഡിനന്‍സ് ഹൈക്കോടതി ശരിവച്ചു. കാലാവധി പൂര്‍ത്തിയാകും മുമ്പ് ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ടെന്ന മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. 

ഗുരുവായൂര്‍, കൂടല്‍മാണിക്യം, കൊച്ചി എന്നീ ബോര്‍ഡുകളുടെ കാലാവധി രണ്ട് വര്‍ഷമാണെന്നും. തിരുവിതാംകൂര്‍ ബോര്‍ഡിന്റെ കാലാവധി നിജപ്പെടുത്തുക മാത്രമാണ് ചെയ്തത്. ആരെയും പിരിച്ചു വിട്ടില്ലന്നും കാലാവധി ചുരുക്കിയപ്പോള്‍ പദവി നഷ്ടമായതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

തിരുക്കൊച്ചി ഉടമ്പടി ഭരണഘടന നിലവില്‍ വന്ന ശേഷം നിയമമമായി പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. തിരു കൊച്ചി ഉടമ്പടി പ്രകാരം സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണെന്ന വാദവും കോടതി തള്ളി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.