ജന്മഭൂമി ലെജന്‍ഡ് ഓഫ് കേരള പുരസ്‌കാരം ഇ. ശ്രീധരന് സമ്മാനിച്ചു

Thursday 25 January 2018 3:00 pm IST

കൊച്ചി: ജന്മഭൂമി ലെജന്‍ഡ് ഓഫ് കേരള പുരസ്‌കാരം ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി) മുഖ്യ ഉപദേഷ്ടാവ് ഡോ. ഇ. ശ്രീധരന് സമ്മാനിച്ചു. ഡിഎംആര്‍സി കൊച്ചി ഓഫീസില്‍ നടന്ന ചടങ്ങില്‍ ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ പുരസ്‌കാരം നല്‍കി. പുരസ്‌കാരത്തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുമെന്ന് ഇ. ശ്രീധരന്‍ പറഞ്ഞു. 

വിവിധ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയവര്‍ക്ക് 2017ലാണ് ജന്മഭൂമി ലെജന്‍ഡ് ഓഫ് കേരള അവാര്‍ഡ് നല്‍കി തുടങ്ങിയത്. മെയ്‌മാസം കോട്ടയത്ത് നടന്ന അവാര്‍ഡ് നിശയില്‍ നടന്‍ മോഹന്‍ലാല്‍ ലെജന്‍ഡ് ഓഫ് കേരള അവാര്‍ഡ് ഏറ്റുവാങ്ങിയിരുന്നു. ഔദ്യോഗിക ആവശ്യത്തിന് ദല്‍ഹിയിലായതിനാല്‍ അന്നത്തെ അവാര്‍ഡ് നിശയില്‍ ഇ. ശ്രീധരന് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. 

ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, മാനേജിങ് എഡിറ്റര്‍ കെ.ആര്‍. ഉമാകാന്തന്‍, അസോസിയേറ്റ് എഡിറ്റര്‍ ജോസഫ് ഡൊമിനിക്, ഡപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍, ലേഖകന്‍ രാജേഷ് രവീന്ദ്രന്‍, ഡിഎംആര്‍സി പിആര്‍ഒ നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.