ബസുകളുമായി കാര്‍ കൂട്ടിയിടിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

Thursday 25 January 2018 3:10 pm IST

 കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ കൊട്ടിയം സ്വദേശി സന്തോഷ്‌കുമാര്‍ (40), കാര്‍ഡ്രൈവര്‍ ബാരി (58) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഹൈവേ പോലീസും നാട്ടുകാരും ചേര്‍ന്നു പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടയില്‍ കെഎല്‍ 02 എ ഡി 9725 മാരുതി ആള്‍ട്ടോകാറാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഫാസ്റ്റില്‍ തട്ടി നിയന്ത്രണം വിട്ട കാര്‍ എതിരെവന്ന കൊട്ടിയം വേണാട് ബസിലിടിച്ച ശേഷം വീണ്ടും ഫാസ്റ്റില്‍ ഇടിച്ചുകയറുകയായിരുന്നു. രണ്ടാമത്തെ ഇടയില്‍ ഫാസ്റ്റിന്റെ  ഡീസല്‍ ടാങ്ക് പൊട്ടി ദേശീയപാതയില്‍ ഒഴുകി. കാര്‍ ഇരു ബസുകളുടെയും ഇടയില്‍ കുടുങ്ങിയ അവസ്ഥയിലായിരുന്നു. പാരിപ്പള്ളി പോലീസും സ്ഥലത്തെത്തിയിരുന്നു. നാട്ടുകാരും പോലീസും ചേര്‍ന്ന് കാര്‍ റോഡരികിലേക്ക് മാറ്റി. അഗ്‌നിശമനസേന എത്തി ഡീസല്‍ കഴുകിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.