മകനെതിരെ നിലവില്‍ കേസില്ലെന്ന് കോടിയേരി

Thursday 25 January 2018 3:48 pm IST

തിരുവനന്തപുരം: മകന്‍ ബിനോയ് കോടിയേരിയ്ക്കെതിരെ നിലവില്‍ കേസൊന്നും ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിശദീകരണം. മകനെതിരെയുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും സാമ്പത്തിക ഇടപാടുകളെല്ലാം പരിഹരിച്ചതാണെന്നും കോടിയേരി വ്യക്തമാക്കി.

രേഖകള്‍ സഹിതം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലായിരുന്നു കോടിയേരിയുടെ വിശദീകരണം.  തന്റെ മകനെതിരായ ആരോപണങ്ങള്‍ തെറ്റാണ്. ദുബായില്‍ പോകുന്നതിന് തടസങ്ങളൊന്നും ഇല്ലെന്നും കോടിയേരി വ്യക്തമാക്കി. വിശദീകരണം പാര്‍ട്ടി അംഗീകരിച്ചു.  

ബിനോയിയുടെ സാമ്പത്തിക ഇടാപാടിനെ കുറിച്ച്‌ പാര്‍ട്ടിക്കകത്തും പുറത്തും വിമര്‍ശങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി കോടിയേരി രംഗത്തെത്തിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.