അശ്ലീലം പ്രചരിപ്പിച്ചുള്ള ബ്ലാക്‌മെയിലിംഗ്; നിയമഭേദഗതിയുമായി സര്‍ക്കാര്‍

Thursday 25 January 2018 7:14 pm IST

തിരുവനന്തപുരം: അശ്ലീല കാര്യങ്ങള്‍ പ്രസിദ്ധീകരിച്ച് ബ്ലാക്‌മെയില്‍ ചെയ്യുന്നത് തടയുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ഭേദഗതി വരുത്തുന്നതിനുളള കരട് ബില്ലിനാണ് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. 

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 292-ാം വകുപ്പ് ഭേദഗതി ചെയ്ത് 292-എ എന്ന വകുപ്പ് ഉള്‍പ്പെടുത്തുന്നതിനുളള ഭേദഗതിയാണ് കരട് ബില്ലില്‍ നിര്‍ദേശിച്ചിട്ടുളളത്. ഇതിനനുസൃതമായ മാറ്റം ക്രിമിനല്‍ നടപടി ചട്ടത്തിലും വരുത്തും.

അശ്ലീല ഉളളടക്കം പ്രസീദ്ധീകരിച്ച് നടത്തുന്ന ബ്ലാക്ക്‌മെയിലിംഗ് തടയുന്നതിന് ഐപിസിയില്‍ ഭേദഗതി കൊണ്ടുവരുന്ന കാര്യം പരിഗണിക്കണമെന്ന് പൊതുതാല്പര്യഹര്‍ജി പരിഗണിച്ചുകൊണ്ട് 2009 ഓഗസ്റ്റില്‍ കേരള ഹൈക്കോടതി കേരള സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. 

തമിഴ്‌നാടും ഒഡിഷയും ഇത്തരത്തിലുളള നിയമഭേദഗതികള്‍ കൊണ്ടുവന്നിട്ടുണ്ട്. അശ്ലീല പ്രസിദ്ധീകരണത്തിനെതിരെ നടപടിയെടുക്കാന്‍ ഐപിസിയില്‍ നിലവില്‍ വ്യവസ്ഥകളുണ്ട്. എന്നാല്‍ ബ്ലാക്ക്‌മെയിലിംഗിനു ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതു തടയാന്‍ നിലവിലുളള വ്യവസ്ഥകള്‍ പര്യാപ്തമല്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.