കൊല്ലംകോണം ക്ഷേത്രത്തില്‍ ജീവകാരുണ്യ പദ്ധതി

Friday 26 January 2018 2:00 am IST

 

നെയ്യാറ്റിന്‍കര: കൊല്ലംകോണം യക്ഷിയമ്മ ദേവീക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷികോത്സവത്തോടനുബന്ധിച്ച് ജീവകാരുണ്യപദ്ധതിയായ ജീവഭാമിനി സംഘടിപ്പിച്ചു. നെയ്യാറ്റിന്‍കര ഡിവൈഎസ്പി ബി. ഹരികുമാര്‍ ഉദ്ഘാടനംചെയ്തു. രക്തദാനക്യാമ്പ്, നേത്രരോഗനിര്‍ണയം, മെഡിക്കല്‍ക്യാമ്പ്, ചികിത്സാസഹായവിതരണം എന്നിവയാണ് സംഘടപ്പിച്ചത്. ക്ഷേത്രസംരക്ഷണസമിതി ജില്ലാസെക്രട്ടറി ഷാജു ശ്രീകണ്‌ഠേശ്വരം, ജീവകാരുണ്യ ചാരിറ്റബിള്‍സൊസൈറ്റി ചെയര്‍പേഴ്‌സണ്‍ ദിവ്യപ്രദീപ്, ലഹരിവിരുദ്ധപ്രവര്‍ത്തകന്‍ കിഷോര്‍ എസ്. രവി, ക്ഷേത്രട്രസ്റ്റ് സെക്രട്ടറി കെ.ജി. ഗോപകുമാര്‍, വിവേകാനന്ദ സാംസ്‌കാരികവേദി സെക്രട്ടറി എസ്.എസ്. അനന്ദു എന്നിവര്‍ സംസാരിച്ചു. ക്ഷേത്രത്തിനുമുന്നില്‍ ലഹരി വിരുദ്ധമേഖല എന്ന ബോര്‍ഡ് ഡിവൈഎസ്പി ബി. ഹരികുമാര്‍ സ്ഥാപിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.