നായര്‍സമുദായം രാഷ്ട്രീയത്തിനതീതമായി സംഘടിക്കണം: സംഗീത് കുമാര്‍

Friday 26 January 2018 2:00 am IST

 

തിരുവല്ലം: നായര്‍ സമുദായം രാഷ്ട്രീയത്തിന് അതീതമായി സംഘടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എം. സംഗീത്കുമാര്‍. തിരുവല്ലം മേഖല സമ്മേളനം പാച്ചല്ലൂര്‍  ഭദ്രകാളി ക്ഷേത്രകരയോഗഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്നാക്കക്കാര്‍ക്ക് വേണ്ടി ശബ്ദിക്കാനുള്ള ഏകസംഘടന കൂടിയാണ് എന്‍എസ്എസ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് എം. വിനോദ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എം. ഈശ്വരി അമ്മ, വിജയകുമാരന്‍നായര്‍, കാര്‍ത്തികേയന്‍നായര്‍, അഡ്വ കൃഷ്ണകുമാര്‍, ഗോപിനാഥന്‍നായര്‍, പി. ഉഗ്രന്‍നായര്‍, ശ്രീകുമാരന്‍നായര്‍, കൃഷ്ണന്‍കുട്ടിനായര്‍ പാച്ചല്ലൂര്‍ ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.