മേയറുടെ നടപടി തെറ്റായ കീഴ് വഴക്കമെന്ന് ബിജെപി

Friday 26 January 2018 2:00 am IST

 

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ പോസ്റ്റല്‍ വകുപ്പിന്റെ ഓഫീസ് മേയര്‍ നേരിട്ടെത്തി സീല്‍ ചെയ്തത് തെറ്റായ കീഴ്‌വഴക്കമെന്ന് ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ അഡ്വ ഗിരികുമാര്‍. പോസ്റ്റല്‍ അക്കൗണ്ട്‌സ് ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ നിരവധി സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഓഫീസുകള്‍ക്കെല്ലാം വാടക കുട്ടിശ്ശികയും ഉണ്ട്.  ലക്ഷങ്ങളുടെ കുടിശ്ശികയുമായി സ്വകാര്യ ട്രാവല്‍ ഏജന്‍സിയും പ്രവര്‍ത്തിക്കുന്നു. ട്രാവല്‍ ഏജന്‍സിയുടെ വാടകകുടിശ്ശിക ഗഡുക്കളാക്കി നല്‍കാന്‍ കൗണ്‍സിലില്‍ തീരുമാനിച്ചു. കേന്ദ്രസര്‍ക്കാരിന്റെ സ്ഥാപനം മാത്രം നിമയവിരുദ്ധമായി പൂട്ടിയത് ശരിയല്ല. നഗരത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും വാടകയ്ക്ക് നല്‍കിയിട്ടുണ്ട്. മേയറെ മാതൃകയാക്കി   ഉടമസ്ഥര്‍ ഗുണ്ടകളുമായെത്തി കെട്ടിടങ്ങള്‍ ഒഴിപ്പിക്കുന്ന അവസ്ഥയ്ക്ക് ഇത് ഇടയാക്കും. നിയമനടപടി സ്വീകരിക്കാമെന്നിരിക്കെ മേയര്‍ നിയമത്തെ നേക്കുകുത്തിയാക്കിയത് ശരിയല്ലെന്നും ഗിരികുമാര്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.