ആലപ്പുഴ: ലോകാരോഗ്യ സംഘടനയുടെ ഗുണനിലവാര മാനദണ്ഡമായ ഡബ്ല്യൂഎച്ച്ഒ- ജിഎംപി ലഭിച്ചതോടെ കലവൂരിലെ കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ വികസനത്തിന് പ്രതീക്ഷകള്‍ നല്കുന്നു.
ഡബ്ലൂഎച്ച്ഒ- ജിഎംപി മാനദണ്ഡപ്രകാരം ഉല്‍പ്പാദന കമ്പനിയുടെ രാജ്യത്തിനകത്തും വിദേശത്തും മരുന്നു വില്ക്കാന് പ്രത്യേക അംഗീകാരമുണ്ട്. കെഎസ്ഡിപി ഇതു രണ്ടും നേടി.
മരുന്നുല്‍പ്പാദനത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കള്‍ വാങ്ങുന്നതു മുതല്‍ പായ്ക്കിങ്ങും ട്രാന്‍സ്പോര്‍ട്ടേഷനും ഫാക്ടറിയുടെയും ലാബിന്റേയുമെല്ലാം അകവും പുറവുമെല്ലാം സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കിയാണു ഡബ്ല്യൂഎച്ച്ഒ- ജ.എംപി അംഗീകാരം ലഭിച്ചത്. ഇനി കെഎസ്ഡിപിക്ക് മറ്റു രാജ്യങ്ങളിലേയ്ക്കും മരുന്നു കയറ്റി അയയ്ക്കാം. മുന്‍പ് സെനഗലിന്റെ 100 കോടി രൂപയുടെ ഒരു ടെന്‍ഡര്‍ കെഎസ്ഡിപിക്കു നഷ്ടമായത് ഈ അംഗീകാരമില്ലാത്തതിനാലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: