ആലപ്പുഴ: സോഷ്യല്‍ ജസ്റ്റിസ് വെല്‍ഫെയര്‍ സൊസൈറ്റി എന്ന സംഘടന രൂപീകരിച്ചു വിധവകളില്‍ നിന്ന് അനധികൃത പണപ്പിരിവു നടത്തുന്നതായി പരാതി. വിധവാ ക്ഷേമസംഘം ജില്ലാ പ്രസിഡന്റ് ചേര്‍ത്തല ഷാനി നിവാസ് ഉഷാദേവിയാണ് ഇതുസംബന്ധിച്ചു കളക്ടര്‍ക്കു പരാതി നല്‍കിയത്. വിധവകള്‍ക്കു സര്‍ക്കാരില്‍ നിന്നു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നേടിത്തരാമെന്നു വാഗ്ദാനം നല്കി പ്രവര്‍ത്തന ഫണ്ട് രൂപീകരിക്കാനെന്നു പറഞ്ഞാണു പണപ്പിരിവു നടത്തുന്നത്. പണം നല്കാത്തതിനാല് ജില്ലാ പ്രസിഡന്റായ തന്നോട് ഈ സംഘടന രൂപീകരിച്ച വ്യക്തി അസഭ്യം പറഞ്ഞെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: