സെര്‍ബിയന്‍ യുദ്ധ കുറ്റവാളി അറസ്റ്റില്‍

Wednesday 20 July 2011 9:34 pm IST

ബെല്‍ഗ്രേഡ്‌: 1991-95 ലെ ക്രൊയേഷ്യന്‍ യുദ്ധത്തില്‍ കൊടുംക്രൂരത കാട്ടിയ യുദ്ധകാലനേതാവിനെ അറസ്റ്റ്‌ ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ വാര്‍ത്താലേഖകരെ അറിയിച്ചു.
റാട്ട്കോ മ്ലാഡിക്കിനെ ഈ വര്‍ഷം ആദ്യം അറസ്റ്റ്‌ ചെയ്തതിനുശേഷം ക്രൊയേഷ്യയിലെ സെര്‍ബ്‌ റിപ്പബ്ലിക്കായ ക്രാജിനയില്‍ വിപ്ലവം നയിച്ച ഗോരാന്‍ ഹാഡിക്കിനെ അറസ്റ്റ്‌ ചെയ്തു. ഐക്യരാഷ്ട്രസഭയുടെ ഹേഗിലുള്ള യുദ്ധക്കോടതി അന്വേഷിക്കുന്ന അവസാനത്തെ പ്രതിയാണ്‌ ഗോരാന്‍. സംഭവത്തോടനുബന്ധിച്ച്‌ സെര്‍ബിയന്‍ പ്രസിഡന്റ്‌ ബോറിസ്‌ ടാഡിക്‌ പത്രസമ്മേളനം വിളിച്ചുകൂട്ടിയിട്ടുണ്ട്‌.