കാവാലം സ്വദേശി അഭയദാസിന് ജീവന്‍രക്ഷാപഥക്

Friday 26 January 2018 2:06 am IST

 

ആലപ്പുഴ: സ്വന്തം ജീവന്‍ പണയപ്പെടുത്തി അയല്‍വാസിയായ കുട്ടിയുടെ ജീവന്‍ രക്ഷിച്ച പതിനാലുകാരന് രാജ്യത്തിന്റെ ആദരം.  കൂട്ടുകാരനായ നാലാം ക്‌ളാസുകാരനായ വിദ്യാര്‍ത്ഥി അമലിനെ കിണറ്റില്‍ ചാടി രക്ഷിച്ച കാവാലം കാവുംപടിയില്‍ അഭയഭവനില്‍ ഷാജി മുകുന്ദദാസിന്റെ മകന്‍ അഭയദാസിനെ തേടിയാണ് ജീവന്‍ രക്ഷാപഥക് എത്തിയത്. 

 കഴിഞ്ഞ വര്‍ഷം ജനുവരി  11നാണ് സംഭവം. സ്‌ക്കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെ കാല്‍തെറ്റി അമല്‍ ഉപയോഗശൂന്യമായ കിണറ്റില്‍ വീഴുകയായിരുന്നു. ഈ സമയം വീടിന് സമീപം കളിക്കുകയായിരുന്നു അഭയ്. കളിക്കിടെ തെറിച്ചു വീണ പന്ത് എടുക്കാനെത്തിയപ്പോഴാണ് കിണറ്റില്‍ വീണ് കിടക്കുന്ന അമലിനെ കാണുന്നത്. മുങ്ങിത്താഴുന്ന അമലിനെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ വകവയ്ക്കാതെ കിണറ്റിലേക്കിറങ്ങുകയായിരുന്നു.

  പിന്നീട് ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ വിവരം അറിയച്ചിതനുസരിച്ച് സമീപ വാസികളാണ് ഇരുവരെയും കരയ്‌ക്കെത്തിച്ചത്. കൈനടി എജെ മെമ്മോറിയല്‍ സ്‌ക്കൂളിലെ ഒന്‍പതാം സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയാണ് അഭയ്. അച്ഛന്‍ ഷാജി കാവാലം എസ്ബിടി ജങ്ഷനിലെ ഓട്ടോഡ്രൈവറാണ്. അമ്മ: രജനി. നാടിന് അഭിമാനമായി മാറിയിരിക്കുകയാണ് അമലിന്റെ നേട്ടം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.